പ്രൊഫ. വി.കെ.ദാമോദരന്‍ അന്തരിച്ചു

തിരുവനന്തപുരം: ശാസ്ത്രചിന്തകനും ഗ്രന്ഥകാരനും പരിസ്ഥിതിപ്രവര്‍ത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപകാംഗവുമായിരുന്ന പ്രൊഫ. വി.കെ.ദാമോദരന്‍ (85) അന്തരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് ഡയറക്ടറായും എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ & എക്‌സ് ഓഫീഷ്യോ ഗവ. സെക്രട്ടറി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍, അനര്‍ട്ട് എക്‌സി. കമ്മിറ്റി അംഗം, യുനിഡോ ഇന്റര്‍നാഷണല്‍ എനര്‍ജി കണ്‍സള്‍ട്ടന്റ്, ചൈനയിലെ ഹാങ്‌ചൗവിലെ INSHIP മാനേജിങ് ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചു. കോഴിക്കോട് ആര്‍ഇസിയില്‍ ഇലക്ട്രിക്കല്‍ വിഭാഗം പ്രൊഫസറായിരുന്നു
സ്വാതന്ത്ര്യസമരസേനാനിയും അധ്യാപകപ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളുമായ കോഴിക്കോട് വടകരയിലെ വി.പി കുട്ടി മാസ്റ്റരുടെയും എം.പി മാതുവിന്റെയും മകനാണ്.
ഭാര്യ: പി.സി.രഞ്ജിനി (നടക്കാവ്, കോഴിക്കോട്) മക്കള്‍: ഷിഞ്ചു (മാനേജിങ് പാര്‍ട്ണര്‍, ന്യൂ സ്‌കെയ്പ് കണ്‍സള്‍ട്ടിങ്, പിറ്റ്‌സ്ബര്‍ഗ്, യു.എസ്) ഡോ. അഞ്ജു.ഡി (പീഡിയാട്രിക് വിഭാഗം, പിആര്‍എസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം) മരുമക്കള്‍: ദിയ (പിഎന്‍സി ബാങ്ക്, പിറ്റ്‌സ്ബര്‍ഗ്, യു.എസ്) ഡോ. ദീപക് ഉണ്ണിത്താന്‍ (ഓര്‍ത്തോപീഡിക് വിഭാഗം, നെയ്യാര്‍ മെഡിസിറ്റി & ഗോവിന്ദന്‍സ് ഹോസ്പിറ്റല്‍, തിരുവനന്തപുരം). സഹോദരങ്ങള്‍: വി.കെ. വിജയന്‍ (റിട്ട. സെയില്‍സ് ടാക്‌സ് ഓഫീസര്‍, മുന്‍ അസി. പ്രൈവറ്റ് സെക്രട്ടറി - ധനമന്ത്രി), വി.കെ. രാധടീച്ചര്‍, വി.കെ. സരോജിനി ടീച്ചര്‍, വി.കെ. ചന്ദ്രി, പരേതരായ വി. കെ. ബാലന്‍ മാസ്റ്റര്‍ (ഗ്രന്ഥശാലാസംഘം) വി. കെ. ജാനകി ടീച്ചര്‍.
Content Highlights: Remembering Prof. V.K. Damodaran, a renowned scientist, author, environmentalist, and a founding member of Kerala Sasthra Sahithya Parishad. His contributions to science and literature will be missed.