നവകേരള സദസിലെ 'രക്ഷാപ്രവർത്തനം'; മുഖ്യമന്ത്രിക്കെതിരേ അന്വേഷണത്തിന് കോടതി ഉത്തരവ്‌

പിണറായി വിജയന്‍ | Photo: Mathrubhumi
പിണറായി വിജയന്‍ | Photo: Mathrubhumi

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. നവകേരള സദസിലെ വിവാദ പരാമർശത്തിലാണ് എറണാകുളം സി.ജെ.എം. കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

നവകേരള സദസിനിടയിൽ പ്രതിഷേധിച്ചവർക്കെതിരേ ഡി.വൈ. എഫ്.ഐ. പ്രവർത്തകരടക്കം ചേർന്ന് അക്രമണം നടത്തിയിരുന്നു. ഇതിനെ രക്ഷാപ്രവർത്തനം എന്ന രീതിയിലാണ് മുഖ്യമന്ത്രി പലയിടത്തും പരാമർശിച്ചത്.

ഇത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണ് എന്ന രീതിയിൽ എറണാകുളം ഡി.സി.സി. പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് സമർപ്പിച്ച പരാതിയിലാണ് എറണാകുളം സി.ജെ.എം. കോടതി എറണാകുളം സെൻട്രൽ പോലീസിന് അന്വേഷണത്തിന് നിർദേശം നൽകിയത്. 

Content Highlights: probe against cm pinarayi vijayan navakerala sadas attack