ബസുകള്‍ക്കെന്ത് കോടതി? ജഡ്ജിയുടെ വാഹനത്തിനു മുന്നിലും മത്സരയോട്ടം

കോടതി ഉത്തരവിട്ടിട്ടും നഗരത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് പരിഹാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിയുടെ വാഹനത്തിന്റെ മുന്‍പിലും ബസുകള്‍ മത്സരയോട്ടത്തിന് തയ്യാറായെന്നും കോടതി പറഞ്ഞു. ബസിന്റെ അമിതവേഗം കാരണം കഴിഞ്ഞ ദിവസം ബാനര്‍ജി റോഡില്‍ 18 വയസ്സുകാരന്റെ ജീവന്‍ നഷ്ടമായത് കോടതി ചൂണ്ടിക്കാട്ടി. അമിതവേഗം തടയാന്‍ ഇടപെടലുണ്ടാകണം. ട്രിപ്പ് ബ്ലോക്ക് ചെയ്യുകയല്ല വേണ്ടത്. വാഹനം തടഞ്ഞ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. അങ്ങനെയുണ്ടായാല്‍ അമിത വേഗം നിയന്ത്രിക്കാന്‍ കഴിയും.
ലോകത്തൊരിടത്തും ഇതുപോലെ നിയമം ലംഘിക്കുന്നുണ്ടാകില്ല. അപകടം എല്ലായിടത്തും ഉണ്ടാകും. പക്ഷേ, അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും കാരണം അപകടം ഉണ്ടാകരുത്.
അത്തരക്കാര്‍ക്കെതിരേ നടപടിയുണ്ടാകാതെ പോകരുത്. അമിതവേഗത്തെക്കുറിച്ച് പരാതിപ്പെടാന്‍ ബസുകളില്‍ ഫോണ്‍നമ്പര്‍ നല്‍കണമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.
കൃത്യസമയത്ത് ഓടിയെത്താനാണ് അമിതവേഗം എന്ന ന്യായം അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണം. ഇക്കാര്യത്തില്‍ പോലീസിന്റെയും ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കോടതി പറഞ്ഞു.
Content Highlights: Court criticizes unchecked private bus racing despite orders, citing incident before judge`s car