പ്രണാം മലബാർ 2026 ലെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ദുബായിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ നായർ കൂട്ടായ്മയായ “പ്രണാം മലബാർ” 2026 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, പഠനത്തിൽ മികച്ച നേട്ടം കൈവരിച്ച കണ്ണൂർ ജില്ലയിലെ മുന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ സഹായത്തിന് അപേക്ഷിക്കാം.
2026 ൽ SSLC, Plus Two, Degree കോഴ്സുകൾ ഉന്നത മാർക്കോടെ പൂർത്തിയാക്കി തുടർപഠനത്തിനോ, തൊഴിൽ അധിഷ്ഠിത കോഴ്സുകളിലോ ചേരാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ ധനസഹായം ലഭിക്കുക. അപേക്ഷകർക്ക് www.pranammalabar.com എന്ന വെബ്സൈറ്റിൽ ലഭ്യമായ ഓൺലൈൻ ലിങ്ക് വഴി അപേക്ഷാ ഫോറം പൂരിപ്പിച്ച് 2026 നവംബർ 20നകം സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് pranamedu@gmail.com എന്ന ഇ-മെയിലിലോ, +971555637843 എന്ന വാട്സ്ആപ്പ് നമ്പറിൽ പ്രശാന്ത് നമ്പ്യാരുമായോ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Financial assistance for economically backward students in Kannur district belonging to forward communities., Applicable for students who completed SSLC, Plus Two, or Degree in 2026 with high marks., Online applications must be submitted via www.pranammalabar.com by November 20, 2026.