‘കോഴ ആരോപണവിധേയന് പദവി, രാജു എബ്രഹാമിനെ പുറത്താക്കുക’; തിരുവല്ലയിൽ പോസ്റ്ററുകൾ

#ന്യൂസ് ഡെസ്ക്
തിരുവല്ലയിൽ പതിച്ച പോസ്റ്ററുകൾ
തിരുവല്ലയിൽ പതിച്ച പോസ്റ്ററുകൾ

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെതിരേ പോസ്റ്റർ. തിരുവല്ലയിൽ സേവ് സിപിഐഎം എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ദേവസ്വം നിയമനക്കോഴയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നയാളെ ലോക്കൽ സെക്രട്ടറിയാക്കിയ രാജു എബ്രഹാമിനെ പുറത്താക്കണമെന്ന് പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു.

സിപിഎം തിരുവല്ല ഏരിയാകമ്മിറ്റി ഓഫീസിന്റെ പരിസരത്താണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സിപിഎമ്മിൽ പ്രാദേശിക വിഭാഗീയത ശക്തമായ പ്രദേശമാണ് തിരുവല്ല. ദേവസ്വം നിയമന കോഴയുമായി ബന്ധപ്പെട്ട് ഏരിയകമ്മിറ്റിയിൽ നിന്ന് പുറത്താക്കിയ പ്രകാശ് ബാബുവിനെ ലോക്കൽ സെക്രട്ടറിയാക്കിയ നടപടി റദ്ദാക്കണമെന്ന് പോസ്റ്ററിൽ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിഷയത്തിൽ ഇടപെടണമെന്നും തിരുവല്ലയിലെ പാർട്ടിയെ സംരക്ഷിക്കണമെന്നും ആവശ്യമുണ്ട്.

Content Highlights: poster against raju abraham