പൂഞ്ഞാറിൽ വേറിട്ട കാഴ്ച; പാലത്തിന്റെ ഉദ്ഘാടകനായി മുൻ എംഎൽഎ, ക്ഷണിച്ചത് നിലവിലെ എംഎൽഎ

പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്ന പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ എം.ജെ
പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്ന പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ എം.ജെ

പൂഞ്ഞാർ: പദ്ധതികളുടെ ഉദ്ഘാടനങ്ങൾ എക്കാലത്തും വിവാദങ്ങളുടെ വേദികൾകൂടിയാണ്. പദ്ധതികളുടെ പിതൃത്വം അവകാശപ്പെട്ടുള്ള വിവാദങ്ങളാണ് പലപ്പോഴും ഉയരുക. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായൊരു കാഴ്ചയാണ് പൂഞ്ഞാറിലുണ്ടായിരിക്കുന്നത്. എരുമേലി ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനം നടത്തിയത് മുൻ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലാണ്.

നിലവിലെ എംഎൽഎ സെബാസ്റ്റ്യൻ എം.ജെയുടെ ക്ഷണപ്രകാരമാണ് മുൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചത്. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്.

തന്നേക്കാൾ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ യോഗ്യൻ ഫണ്ടനുവദിച്ച മുൻ എം.എൽ.എ ആണെന്ന് പറഞ്ഞാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ നിലവിലെ എംഎൽഎ ഉദ്ഘാടനത്തിനായി ക്ഷണിച്ചത്. ശിലാഫലകത്തിലും ഉദ്ഘാടകന്റെ സ്ഥാനത്ത് ‘പൂഞ്ഞാർ എംഎൽഎ’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

Content Highlights: Current Poonjar MLA Sebastian M.J. invited former MLA Sebastian Kulathunkal to inaugurate the Amakkunnu bridge., The bridge was built using 80 lakh rupees from Sebastian Kulathunkal's asset development fund., The foundation stone lists the inaugurator simply as the Poonjar MLA, setting a unique political example.