അർബുദ ബോധവത്ക്കരണവും ആദരവും

പാലിയേറ്റീവ് പ്രവർത്തകരും ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുംചേർന്ന് ഡോ. വി.പി.  ഗംഗാധരനെ ആദരിക്കുന്നു.
പാലിയേറ്റീവ് പ്രവർത്തകരും ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുംചേർന്ന് ഡോ. വി.പി. ഗംഗാധരനെ ആദരിക്കുന്നു.

പൂക്കോട്ടുകാവ്: പൂക്കോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിന്റെയും വിനീഷ് സാന്ത്വന പരിചരണകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അർബുദ ബോധവത്ക്കരണ പരിപാടി നടത്തി. ഡോ. വി.പി. ഗംഗാധരനെ ആദരിച്ചു.

​ലക്ഷണങ്ങൾ കണ്ടാൽ ഭയപ്പെടാതെ കൃത്യമായ പരിശോധനയിലൂടെ രോഗനിർണയം നടത്തണമെന്ന് ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. തുടക്കത്തിലെ കണ്ടെത്തിയാൽ പൂർണമായും ഭേദമാക്കാവുന്നതാണ് ക്യാൻസർ. പോഷകാഹാരശീലം രോഗസാധ്യത 30ശതമാനംവരെ കുറയ്ക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിജീവിച്ചവർ ചടങ്ങിൽ അനുഭവങ്ങൾ പങ്കുവെച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജേഷ്  അധ്യക്ഷത വഹിച്ചു. ശ്രീകുമാരൻ, വേണു പുഞ്ചപ്പാടം, ടി.പി. പ്രഭാകരൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Content Highlights: Pookottukavu Grama Panchayat and Vineesh Palliative Care jointly organized a cancer awareness program., Renowned oncologist Dr. V.P. Gangadharan was honored at the event., Dr. Gangadharan emphasized that early detection can completely cure cancer., Good nutritional habits can reduce cancer risk by up to 30 percent., Cancer survivors shared their inspiring personal experiences at the event.