30-ഓളം വിദ്യാർഥികൾക്ക് വയറിളക്കവും ഛർദിയും; പൂക്കോട് വെറ്ററിനറി കോളേജ് അടച്ചു

പൂക്കോട്(വയനാട്): വെറ്ററിനറി കോളേജിലെ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കോളേജ് 18 വരെ അടച്ചു.
കോളേജിലെ മുപ്പതോളം കുട്ടികൾക്കാണ് രോഗബാധ. ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി. വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് കോളേജ് താത്കാലികമായി അടച്ചത്. കോളേജ് അടച്ചതിനാൽ കോളേജിനോടനുബന്ധിച്ചുള്ള മൃഗാശുപത്രിയുടെ പ്രവൃത്തിസമയവും മാറ്റി.
ഞായറാഴ്ച മുതൽ ഒപി സമയം രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും പൊതു അവധിദിവസങ്ങളിൽ രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്ക് 12 വരെയും ആയി മാറ്റി. കാക്കവയൽ പ്രവർത്തിക്കുന്ന ആംബുലേറ്ററി ക്ലിനിക്കൽ സേവനവും കോളേജ് തുറക്കുംവരെ ഉണ്ടായിരിക്കുകയില്ല.
Content Highlights: Pookode Veterinary College in Wayanad temporarily closed until the 18th due to illness among 30 students. Health department investigating. Vet hospital timings adjusted.