റോഡിൽ കെട്ടിനിന്ന വെള്ളത്തിൽ പതിച്ച് കാർ തലകീഴായ് മറിഞ്ഞു, നാലുപേർക്ക് പരിക്ക്

പൊന്നാനി: പൊന്നാനി ഹൈവെയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു നാലു പേർക്ക് പരിക്ക്. പൊന്നാനി കുറ്റിപ്പുറം ആറുവരി പാതയിൽ ഈശ്വരമംഗലം ഭാഗത്താണ് നിയന്ത്രണം വിട്ട കാർ മറിഞ്ഞു അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കേറ്റ പട്ടാമ്പി പള്ളിപ്പുറം സ്വദേശികളായ സൈറാബാനു(55), ഇസ്ബുല്ല(19), യുസുഫ്(35), മുബാറക്ക്(34) എന്നിവരെ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം ആശുപത്രിയിൽ ചികിത്സക്ക് പോകുകയായിരുന്ന ഇവരുടെ കാർ റോഡിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ പതിച്ച് തെന്നി മറിയുകയായിരിന്നു.