മണ്ണിടിച്ചിൽ സാധ്യത; പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, സഞ്ചാരികൾക്ക് പ്രവേശനമില്ല

#സ്വന്തം ലേഖകൻ
പൊന്മുടി | File Photo - Mathrubhumi archives
പൊന്മുടി | File Photo - Mathrubhumi archives

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് വനംവകുപ്പിന്റെ തീരുമാനം.

ജൂൺ എട്ടുമുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരമാണ് നടപടി.

Content Highlights: Ponmudi Eco-Tourism Center is closed effective June 8, 2026., Decision taken by the Thiruvananthapuram Divisional Forest Officer., Closure due to heavy rain and potential landslide threats., Access restricted until further official notification.