കൊച്ചിയിൽ പോലീസുകാരനെ കാണാതായതായി പരാതി; അന്വേഷണം

#ന്യൂസ് ഡെസ്ക്
അൻജിത്ത്
അൻജിത്ത്

കൊച്ചി: പോലീസുകാരനെ കാണാതായതായി പരാതി. എറണാകുളം പറവൂർ വടക്കേകര സ്റ്റേഷനിലെ കോൺസ്റ്റബിൾ കുഴുപ്പിള്ളി സ്വദേശി അൻജിത്തി(41)നെയാണ് കാണാതായത്. ശനിയാഴ്ച മുതൽ അൻജിത്തിനെ കാണാനില്ലെന്നു കാട്ടി ഭാര്യ പരാതിനൽകി.

ശനിയാഴ്ച രാവിലെയാണ് അൻജിത്ത് വീട്ടിൽനിന്നിറങ്ങിയത്. പിന്നാലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതായതോടെയാണ് ഭാര്യ പരാതിയുമായി പോലീസിനെ സമീപിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് അൻജിത്ത് വീടുവിട്ടിറങ്ങിയതെന്നാണ് സൂചന. സംഭവത്തിൽ മുനമ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Police constable Anjith reported missing from Kuzhuppilly., Last seen leaving home on Saturday morning., Munambam police have registered a case based on the wife's complaint., Preliminary investigation suggests the incident is linked to a family dispute.