തുളച്ചുകയറിയത് 12 മുള്ളുകൾ; കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് മുള്ളൻപന്നിയുടെ ആക്രമണത്തിൽ പരിക്ക്

മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മുഹമ്മദ് ശാദിലിന്റെ കൈ, മുള്ളന്‍പന്നി(പ്രതീകാത്മകചിത്രം-മാതൃഭൂമി)
മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മുഹമ്മദ് ശാദിലിന്റെ കൈ, മുള്ളന്‍പന്നി(പ്രതീകാത്മകചിത്രം-മാതൃഭൂമി)

കൂത്തുപറമ്പ്: കണ്ണൂര്‍ കൂത്തുപറമ്പ് കണ്ടേരിയില്‍ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്. കണ്ടേരി സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുട്ടിയുടെ ശരീരത്തില്‍ പന്ത്രണ്ട് മുള്ളുകള്‍ തറച്ചുകയറിയെന്നാണ് വിവരം.

രാവിലെ അഞ്ചരയോടെ സ്‌കൂട്ടറില്‍ മദ്രസയിലേക്ക് പോയതായിരുന്നു മുഹമ്മദ് ശാദില്‍. ഈ സമയം റോഡിന് കുറുകേ മുള്ളന്‍പന്നി ചാടി. ഇതോടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മുള്ളന്‍പന്നി ആക്രമിച്ചതും മുള്ളുകള്‍ കുട്ടിയുടെ ദേഹത്തേക്ക് കൊണ്ടതും.

കയ്യില്‍കൊണ്ട മുള്ളുകളില്‍ ചിലത് തുളഞ്ഞ് മറുവശത്ത് എത്തിയിരുന്നു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ശാദിലിന്റെ കയ്യില്‍നിന്ന് മുള്ളുകള്‍ നീക്കംചെയ്തു. 


 

Content Highlights: plus one student injured in porcupine attack in kannur