തോട്ടങ്ങളില്‍ പഴകൃഷിയും വിനോദസഞ്ചാരവും: ഐ.ഐ.എം. റിപ്പോര്‍ട്ടിന് മേഖലയുടെ അംഗീകാരം

കോട്ടയം: തോട്ടങ്ങളില്‍ പഴകൃഷിയും വിനോദസഞ്ചാരവും കൊണ്ടുവരുന്നത് പഠിക്കാന്‍ നിയോഗിച്ച ഐ.ഐ.എം. റിപ്പോര്‍ട്ടിന് മേഖലയുടെ അംഗീകാരം. തോട്ടം തൊഴിലാളികള്‍, ചെറുകിട-വന്‍കിട ഉടമകള്‍, ട്രേഡ് യൂണിയനുകള്‍, കാര്‍ഷിക സര്‍വകലാശാല തുടങ്ങിയവരെല്ലാം ശുപാര്‍ശകളോട് യോജിച്ചു. മന്ത്രിസഭയുടെ പരിഗണനയിലേക്ക് വരാനിരിക്കുന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിക്കപ്പെടാന്‍ സാധ്യതയേറി. തോട്ടം മാറ്റത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.
പ്രശംസ നേടിയവ
10 വര്‍ഷമെങ്കിലും കാലാവധിയുള്ള പഴവര്‍ഗങ്ങള്‍ തോട്ടങ്ങളില്‍ അനുവദിക്കുന്ന പരിധിയില്‍ നടണമെന്ന നിര്‍ദേശം സ്വാഗതം ചെയ്യപ്പെട്ടു.
വിപണനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജിയോടാഗിങ് നല്‍കി കേരളാ ബ്രാന്റ് പഴങ്ങളിലും സുഗന്ധവ്യജ്ഞനങ്ങളിലും കൊണ്ടുവരുന്നത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തോട്ടം മേഖലയില്‍ ഒന്നായി വേണം. ഇത് ചെറുകിട കൃഷിക്കാരുടെ വിപണന പ്രതിസന്ധിക്ക് പരിഹാരം നല്‍കുമെന്ന ഐ.ഐ.എം. ശുപാര്‍ശ കാലാനുസൃതം.
ബ്രാന്റ് വിപണനം, പ്രചാരണം എന്നിവയ്ക് സര്‍ക്കാര്‍ ക്രമീകരണം ഉണ്ടാകണം.
നയതീരുമാനം വേണ്ടവ
അഞ്ചുശതമാനംവരെ പഴകൃഷി, എന്നതില്‍നിന്ന് മാറി പഴകൃഷി വിസ്തൃതിക്കുള്ള സ്വാതന്ത്ര്യം കൃഷിക്കാര്‍ക്ക് നല്‍കിയാല്‍ വലിയ മാറ്റം ഉണ്ടാകും. അനുമതികള്‍ക്ക് ഏകജാലക സംവിധാനം വേണം.
തോട്ടങ്ങളിലെ അധികഭൂമിപ്രശ്‌നം പ്രത്യേക പട്ടികയിലാക്കി പരിഗണിക്കണം. ഭൂമിചട്ടങ്ങളില്‍ പഴകൃഷിക്കായി മാറ്റം വരുത്തണം.
തോട്ടത്തിന് ചുറ്റം ഒരു ബഫര്‍സോണ്‍ ഉണ്ടാകണം. വന്യജീവി ആക്രമണങ്ങളില്‍നിന്ന് വിളകള്‍ക്ക് സംരക്ഷണം കിട്ടുന്നതിനാണിത്.
ഇക്കോ ടൂറിസം തോട്ടങ്ങളില്‍ അധികമായി കൊണ്ടുവരുന്നതിനെ ഉടമകള്‍ സ്വാഗതംചെയ്തു. ഇതിലും തോട്ടനിയമത്തില്‍ മാറ്റംവരണം. നിലവില്‍ 10 ഏക്കര്‍വരെ ഇതിന് അനുമതിയുണ്ട്. ടൂറിസം മാസ്റ്റര്‍പ്ലാന്‍ പ്രത്യേകമായി ഐ.ഐ.എം. റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.
Content Highlights: plantation tourism in kerala iim report approved