കേരളത്തിൽ സാമുദായിക വിഭജനമുണ്ടാക്കിയാൽ സിപിഎമ്മിന് ബിജെപിയുടെ അവസ്ഥ വരും- കുഞ്ഞാലിക്കുട്ടി

പി.കെ കുഞ്ഞാലിക്കുട്ടി / ഫോട്ടോ: കെ.കെ സന്തോഷ്‌
പി.കെ കുഞ്ഞാലിക്കുട്ടി / ഫോട്ടോ: കെ.കെ സന്തോഷ്‌

കോഴിക്കോട്: കേരളത്തിൽ സാമുദായിക വിഭജനം ഉണ്ടാക്കിയാൽ സിപിഎമ്മിന് ബിജെപിയുടെ അവസ്ഥ വരുമെന്ന് മുസ്ലീം ലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മെക് സെവനിൽ സി.പി.എം കമ്മ്യൂണൽ കാർഡ് കളിക്കുന്നുവെന്നും ഇത് ഇവിടെ വിലപ്പോവില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.   

ഇത് കേരളമാണ്. കേരളത്തിൽ സാമുദായിക ഭിന്നിപ്പ് ഉണ്ടാക്കുന്നതിനെതിരായ വികാരം നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ പറഞ്ഞവർക്ക് അക്കിടി പറ്റി പോയെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

പാലക്കാട് തിരഞ്ഞെടുപ്പിൽ വർ​ഗീയ കാർഡ് കളിച്ചതിന്റെ ഫലം സിപിഎം കണ്ടതാണ്. മെക് സെവൻ യോഗയെ പോലെ നല്ല വ്യായാമ മുറയാണ്. യോഗ പരിശീലിക്കുന്നവർക്ക് അത് പഠന വിധേയമാക്കാം. മെക് സെവൻ വ്യായാമത്തിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും അതിൽ പ്രത്യേകിച്ച് പ്രശ്നമൊന്നും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: PK Kunhalikutty says If communal division created Kerala CPM will like BJP