പി.ജെ.കുര്യന്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി,സുകുമാരന്‍ നായരുമായി ചര്‍ച്ച;'സമദൂരത്തില്‍ മാറ്റമില്ല'

ചങ്ങനാശ്ശേരി: വിശ്വാസസംരക്ഷണവിഷയത്തില്‍ മുഖ്യമന്ത്രിയിലും എല്‍ഡിഎഫ് സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍എസ്എസുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസമാണ് പി.ജെ.കുര്യന്‍ പെരുന്നയിലെത്തിയത്.
സുകുമാരന്‍ നായരുടെ പ്രസ്താവന മാധ്യമങ്ങള്‍ ട്വിസ്റ്റ് ചെയ്തിട്ടുണ്ടെന്നും പി.ജെ.കുര്യന്‍ പറഞ്ഞു. അവര്‍ സമദൂരം കൈവിട്ടിട്ടില്ല. വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടണമെന്നതാണ് എന്‍എസ്എസ് എപ്പോഴും ഉന്നയിച്ചിരുന്നത്. എല്‍ഡിഎഫ് അതിന് എതിരായിരുന്നു. ഇപ്പോഴവര്‍ തെറ്റുതിരുത്തി എന്‍എസ്എസ് നിലപാടിലേക്ക് വന്നു. അപ്പോഴവര്‍ അതിനെ സ്വാഗതം ചെയ്തു. അതൊരു സ്വാഭവിക നടപടിയാണെന്നും കുര്യന്‍ വ്യക്തമാക്കി.
അതിന് രാഷ്ട്രീയമാനം നല്‍കുമ്പോഴാണ് തെറ്റിദ്ധരിക്കപ്പെടുന്നത്. എന്‍എസ്എസ് ഒരു സാമുദായിക സംഘടനയാണ്. അവരുടെ നിലപാടിനോട് ഒരു സര്‍ക്കാരോ പ്രസ്ഥാനമോ യോജിക്കുന്നത് സ്വാഗതം ചെയ്യേണ്ടത് അവരുടെ കടമയാണ്. അതില്‍ രാഷ്ട്രീയം നോക്കേണ്ട കാര്യം അവര്‍ക്കില്ലെന്നും പി.ജെ.കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
'എന്‍എസ്എസ് ഇപ്പോഴും സമദൂര സിദ്ധാന്തം കൈവെടിഞ്ഞിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ രണ്ടാഴ്ച മുമ്പ് നടന്ന ബോര്‍ഡ് മീറ്റിങ്ങിലും പറഞ്ഞു. അത് അദ്ദേഹം ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. സമദൂരത്തില്‍ ശരിദൂര നിലപാടും അവര്‍ സ്വീകരിച്ചിട്ടുണ്ട്. ആ ശരിദൂരം എന്നത് എല്‍ഡിഎഫോ യുഡിഎഫോ നല്ല കാര്യം ചെയ്യുമ്പോള്‍ അതിനെ പിന്തുണയ്ക്കുകയും മോശമായത് ചെയ്യുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നതാണ്' കുര്യന്‍ പറഞ്ഞു.
ഇടതുപക്ഷം തെറ്റുതിരുത്തിയപ്പോള്‍ സമദൂരത്തില്‍ നിന്ന് ശരിദൂരം കണ്ടു എന്നത് മാത്രമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
വിശ്വാസകാര്യത്തില്‍ എന്‍എസ്എസിന് രാഷ്ട്രീയം ഇല്ലെന്നും ബിജെപിക്കും കോണ്‍ഗ്രസിനും രാഷ്ട്രീയലക്ഷ്യമാണ് ഉള്ളതെന്നും നേരത്തെ ജി.സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും നിലപാടുകളെയും എന്‍എസ്എസ് സ്വാഗതം ചെയ്യുന്നെന്നും സുകുമാരന്‍നായര്‍ പറയുകയുണ്ടായി.
Content Highlights: Congress leader P.J. Kurien met NSS General Secretary Sukumaran Nair discussing NSS`s stance on faith and traditions, and clarifying media interpretations of their neutrality.