പിരപ്പൻകോട് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ - കെഎസ്‌യു സംഘർഷം; ലാത്തിച്ചാർജിൽ 2 വിദ്യാർഥികൾക്ക് പരിക്ക്

#സ്വന്തം ലേഖകൻ
സംഘർഷത്തിനിടെ
സംഘർഷത്തിനിടെ

വെഞ്ഞാറമൂട്: പിരപ്പൻകോട് ഹയർ സെക്കൻഡറി സ്കൂൾ തിരഞ്ഞെടുപ്പിന് പിന്നാലെ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തെത്തുടർന്ന്, പോലീസ് പ്രവർത്തകർക്കുനേരെ ലാത്തിച്ചാർജ് നടത്തി. ലാത്തിച്ചാർജിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.

വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 10 സീറ്റുകളിൽ ഏഴിൽ കെ.എസ്.യുവും മൂന്ന്  സീറ്റിൽ എസ്.എഫ്.ഐയുമാണ് വിജയിച്ചത്. കെ.എസ്.യുവിന് മുൻഗണന ലഭിച്ചതിനെ തുടർന്ന്, ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

സംഘർഷത്തെത്തുടർന്ന് സ്ഥലത്തുണ്ടായിരുന്ന വെഞ്ഞാറമൂട് പോലീസ് ലാത്തി വീശുകയായിരുന്നു. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlights: Clash between SFI and KSU broke out at Pirappancode Higher Secondary School following election results., KSU won 7 out of 10 seats, while SFI secured 3 seats., Dispute over the Chairman post led to the confrontation., Venjaramoodu police resorted to a lathicharge, injuring two students, with one hospitalized.