വർഷങ്ങൾക്ക് ശേഷം കണ്ണട ഉപേക്ഷിച്ച് പിണറായി വിജയൻ, ഇപ്പോൾ എല്ലാം കാണാമെന്ന് മറുപടി

#സ്വന്തം ലേഖകന്‍
പിണറായി വിജയൻ
പിണറായി വിജയൻ

തിരുവനന്തപുരം: വർഷങ്ങൾക്കുശേഷം കണ്ണട ഉപേക്ഷിച്ച് പിണറായി വിജയൻ. ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ കണ്ണട ധരിക്കാതെയാണ് പ്രതിപക്ഷ നേതാവ് എത്തിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് കണ്ണട ഒഴിവാക്കിയതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തിമിരത്തിന്റെ ചികിത്സ നടത്തിയതിന് ശേഷം കണ്ണട വയ്ക്കാതെ തന്നെ ഇപ്പോൾ എല്ലാം വായിക്കാൻ ആകുന്നുണ്ട്. കണ്ണാടി വയ്ക്കണമെന്ന് ചിലർ പറയുന്നുണ്ട്. കുറേക്കാലം ഉപയോഗിച്ചതിനുശേഷം പെട്ടെന്ന് മാറ്റിയത് കൊണ്ടാകാം മുഖത്തിന് മാറ്റം തോന്നുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Content Highlights: Pinarayi Vijayan appeared without glasses at a 2026 press conference., The change follows a successful cataract surgery., He confirmed he can read clearly without visual aids following medical advice., The appearance sparked public interest due to his long-term signature look.