വീണവഴി പിണറായി 3.28 കോടി കൈക്കൂലി വാങ്ങി, കൈക്കൂലിപ്പണം ദുബായിലേക്ക് കടത്തി, റിയാസിനും പങ്കെന്ന് ED

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മകൾ ടി. വീണവഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റിപ്പോർട്ട്. സി.എം.ആർ.എൽ. മുൻ സി.എഫ്.ഒ.യും സി.ജി.എമ്മുമായിരുന്ന പി. സുരേഷ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി വീണവഴി കൈക്കൂലിപ്പണം കൈപ്പറ്റിയെന്ന് ഇ.ഡി ആരോപിക്കുന്നത്. ഈ പണം വീണയും കൂട്ടാളികളും ദുബായിലേക്ക് കടത്താൻ ശ്രമിച്ചെന്നും ഇ.ഡി.യുടെ റിപ്പോർട്ടിലുണ്ട്.
മുൻ മന്ത്രിയും എം.എൽ.എ.യുമായ പി.എ. മുഹമ്മദ് റിയാസ് സുഹൃത്തുക്കൾവഴി ഈ അഴിമതിപ്പണം വിദേശത്തേക്ക് കടത്താൻ സഹായിച്ചെന്നും ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിൽ ആരോപിക്കുന്നു. കൈക്കൂലി ഫണ്ട് ശേഖരിക്കുന്നതിലും അത് വഴിതിരിച്ചുവിടുന്നതിലും പിണറായിയേയും റിയാസിനേയും വീണയും സഹായിച്ചു. പണമിടപാടുകൾ വഴിതിരിച്ചുവിടുന്നതിന് കോർപ്പറേറ്റ് സ്ഥാപനമായി ഉപയോഗിച്ചത് എക്‌സാലോജിക് സൊലൂഷൻസ് കമ്പനിയെയാണെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്.
പിണറായി, മുഹമ്മദ് റിയാസ്, വീണ, സി.എം.ആർ.എൽ. എം.ഡി. ശശിധരൻ കർത്ത, പി. സുരേഷ്‌കുമാർ ജീവനക്കാർ ഉൾപ്പെടെ ആകെ 13 പേർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഇ.ഡി.യുടെ ആവശ്യം. കൈക്കൂലി കൈമാറ്റം ചെയ്തത് എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്‌സിലൂടെയാണെന്നും ഇ.ഡി പറയുന്നു. റിയാസിന്റെ സുഹൃത്തിക്കളായ നിഖിൽ, വാരിസ്, ഫൈജാസ്, നന്ദുലാൽ, ഷൈജൽ എന്നിവരെ കൂട്ടുപിടിച്ചാണ് കൈക്കൂലിപ്പണം കടത്തിയതെന്നും ഇ.ഡി പറയുന്നു
Content Highlights: ED report claims Pinarayi Vijayan accepted Rs 3.28 crore bribe through daughter Veena. Funds allegedly routed through Exalogic Solutions and moved to Dubai., PA Mohamed Riyas accused of helping transfer corruption money abroad.