കുളംനിര്‍മിക്കാനെത്തിയ തൊഴിലാളികള്‍ക്കുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞു; ആക്രമണം നടത്തിയത് അയല്‍വാസി

യുവാക്കള്‍ കിടന്നുറങ്ങിയ സ്ഥലം
യുവാക്കള്‍ കിടന്നുറങ്ങിയ സ്ഥലം

ഒറ്റപ്പാലം (പാലക്കാട്): അമ്പലപ്പാറ വാണി വിലാസിനിയില്‍ കുളം നിര്‍മിക്കാനെത്തിയ തൊഴിലാളികള്‍ക്കുനേരെ അയല്‍വാസി പെട്രോള്‍ ബോംബ് എറിഞ്ഞു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. 

പരിക്കേറ്റ യുവാക്കളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലെ കുളത്തിന്റെ നിര്‍മാണത്തിനാണ് പ്രജീഷും ജിഷ്ണുവും ഇവിടെ എത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു ആക്രമണം. 

വീടിന്റെ സിറ്റ് ഔട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവര്‍ക്ക് നേരെ അയല്‍വാസിയായ യുവാവ് പെട്രോള്‍ ബോംബ് എറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് എന്താണ് കാരണമെന്ന് പോലീസിന് വ്യക്തമായിട്ടില്ല. 



 

Content Highlights: petrol bomb thrown at workers at ottappalam