ശസ്ത്രക്രിയയ്ക്കിടെ പിഴവ്, രോഗി മരിച്ചു; അബദ്ധം പറ്റിയെന്ന് ഡോക്ടറുടെ കുറ്റസമ്മതം

തൃശ്ശൂര്‍: കുന്നകുളം ഇട്ടിമാണി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു. ഹെര്‍ണിയക്ക് ചികിത്സ തേടിയെത്തിയ ചിറമങ്ങോട് സ്വദേശി പുളന്തറക്കല്‍ ഇല്യാസാണ് (41) മരിച്ചത്.
ഗുരുതര ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തനിക്ക് അബദ്ധം പറ്റിയെന്ന് ഡോക്ടര്‍ സമ്മതിച്ചു. വ്യാഴാഴ്ച വൈകീട്ടായിരുന്നു ശസ്ത്രക്രിയ നടന്നത്.
അതേസമയം, അതിശോചനീയമാണ് ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയുടെ അവസ്ഥ. വൃത്തിഹീനമായ അന്തരീക്ഷത്തിൽ സൂക്ഷിച്ചിരുന്ന പല മരുന്നുകളും കാലാവധി കഴിഞ്ഞതാണെന്നും ആരോപണമുണ്ട്.
രോഗിയുടെ മരണത്തിൽ ഡോക്ടർക്കെതിരേയും ആശുപത്രിക്കെതിരേയും നടപടി സ്വീകരിക്കുമെന്നാണ് വിവരം.
Content Highlights: A patient died during hernia surgery at Ittimani Hospital in Kunnamkulam, Thrissur, after the doctor admitted to a mistake. Relatives allege medical negligence. Hospital conditions are also questioned.