മദ്യപിച്ച് അപകടകരമായി പോലീസ് ജീപ്പ് ഓടിച്ച് ഡാൻസാഫ് ഉദ്യോഗസ്ഥർ, നാട്ടുകാർ തടഞ്ഞു

മദ്യപിച്ച് അപകടകരമായി പോലീസ് ജീപ്പ് ഓടിച്ച് ഡാന്‍സാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞപ്പോൾ
മദ്യപിച്ച് അപകടകരമായി പോലീസ് ജീപ്പ് ഓടിച്ച് ഡാന്‍സാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞപ്പോൾ

പത്തനംതിട്ട: മദ്യപിച്ച് അപകടകരമായി പോലീസ് ജീപ്പോടിച്ച് ഡാൻസാഫ് ഉദ്യോഗസ്ഥർ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥരുടെതാണ് അഴിഞ്ഞാട്ടം. വനിതാ ഓട്ടോ ഡ്രൈവർ അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

നിയന്ത്രണം വിട്ട് ജീപ്പോടിച്ചതോടെ നാട്ടുകാർ തടഞ്ഞു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും തടഞ്ഞുവെക്കുകയും ചെയ്തതോടെ പോലീസ് വാഹനത്തിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ ഇറങ്ങിയോടി.

വാഹനം ഓടിച്ചയാളെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

Content Highlights: DANSAF officers under Pathanamthitta DySP accused of reckless driving while intoxicated., A female auto driver narrowly escaped a serious collision., Local residents intercepted the police vehicle and recorded the incident., The accused officer was taken into custody for medical examination.