ഇന്ന് ഓശാന ഞായര്‍

പ്രതീകാത്മക ചിത്രം | മാതൃഭൂമി ആര്‍ക്കൈവ്‌സ്
പ്രതീകാത്മക ചിത്രം | മാതൃഭൂമി ആര്‍ക്കൈവ്‌സ്

കോഴിക്കോട്: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ ഞായറാഴ്ച ഓശാനപ്പെരുന്നാള്‍ ആഘോഷിക്കും. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. വലിയനോമ്പിന്റെ അവസാന വാരത്തിലേക്കാണ് കടക്കുന്നത്.

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പുതിരുനാളിന്റെയും ഓര്‍മ പുതുക്കുന്ന വേളയാണിത്.

യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍.

Content Highlights: Palm sunday