പാലരുവി എക്‌സ്പ്രസില്‍ ബുധനാഴ്ച മുതല്‍ 4 അധിക കോച്ചുകൾ; വ്യാഴാഴ്ചമുതല്‍ തൂത്തുക്കുടിയിലേക്കും സർവീസ്

പാലരുവി എക്‌സ്പ്രസ്‌
പാലരുവി എക്‌സ്പ്രസ്‌

തിരുവനന്തപുരം: പാലരുവി എക്‌സ്പ്രസില്‍ ബുധനാഴ്ച മുതല്‍ സ്ഥിരമായി നാല് കോച്ചുകള്‍ അധികം അനുവദിച്ച് റെയില്‍വേ. 16791 തിരുനല്‍വേലി-പാലക്കാട്, 16792 പാലക്കാട്-തിരുവനല്‍വേലി പാലരുവി എക്‌സ്പ്രസില്‍ ബുധനാഴ്ച മുതല്‍ ഒരു സ്ലീപ്പര്‍ കോച്ചും മൂന്ന് ജനറല്‍ കോച്ചുകളുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതോടെ ഇതിലെ ജനറല്‍ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 11 ആയി ഉയരും. സ്ലീപ്പര്‍ കോച്ചുകള്‍ അഞ്ചാകും.

15-ാം തീയതി മുതല്‍ ഈ തീവണ്ടി തൂത്തുകുടിയിലേക്ക് നീട്ടുകയും ചെയ്യും. തുടക്കത്തില്‍ പുനലൂര്‍വരെയായിരുന്ന പാലരുവി എക്‌സ്പ്രസ് പിന്നീട് ചെങ്കോട്ടയിലേക്കും തുടര്‍ന്ന് തിരുനല്‍വേലിയിലേക്കും നീട്ടുകയായിരുന്നു. തിരുനല്‍വേലിയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് അതിന്റെ പുതിയ കേന്ദ്രമായ തൂത്തുക്കുടി.
 

Content Highlights: palaruvi express gets additional-coaches