വിഎസിന് വിധിച്ച ക്യാപിറ്റൽ പണിഷ്മെന്റ് പാർട്ടി എനിക്കുംവിധിച്ചു-പുതുയുഗയാത്രയിൽ പങ്കെടുത്ത് എ സുരേഷ്

പാലക്കാട്: യുഡിഎഫിന്‍റെ പുതുയുഗയാത്രയിൽ പങ്കെടുത്ത് വിഎസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ. സുരേഷ്. പാലക്കാട് ജില്ലയിലെ സമാപന സമ്മേളന വേദിയിൽ വെച്ച് എ. സുരേഷിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഷാൾ അണിയിച്ച് യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു.
ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി മാറിയെന്ന് എ. സുരേഷ് പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സർക്കാർ തുടരണോ വേണ്ടയോ എന്ന് ചിന്തിക്കുന്ന ആയിരക്കണക്കിനാളുകൾ കേരളത്തിലുണ്ട്. പാർട്ടിയെ സ്നേഹിക്കുന്നവരും ഭരണത്തെ സ്നേഹിക്കുന്നവരുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇപ്പോഴുള്ളത്. പാർട്ടിയെ സ്നേഹിക്കുന്ന ആയിരക്കണക്കിനാളുകൾ അസംതൃപ്തരാണ്. വിഎസിന് വിധിച്ചത് ക്യാപിറ്റൽ പണിഷ്മെന്റ് ആണ്. അതേ ക്യാപിറ്റൽ പണിഷ്മെന്റ് ആണ് തനിക്ക് ലഭിച്ചതെന്നും സുരേഷ് പറഞ്ഞു.
Content Highlights: Former VS Achuthanandan Aide Joins UDF in Palakkad: Cites Left's Departure from Ideals