വീട് നിർമാണത്തിനെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരിൽ പുതിയ വീടിന്റെ നിർമ്മാണത്തിനായി എടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് അഞ്ച് വയസ്സുകാരി മരിച്ചു. മുണ്ടൂർ പാലക്കീഴ് സ്വദേശികളായ ജഗതീഷ് - തുളസി ദമ്പതികളുടെ മകൾ അനുശ്രീയാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. പുതിയ വീട് നിർമ്മിക്കുന്നതിനായി വീടിന്റെ മുൻഭാഗത്തായി പില്ലറിനായി കുഴിയെടുത്തിരുന്നു. മഴവെള്ളം കെട്ടിക്കിടന്നിരുന്ന ഈ കുഴിയിലേക്ക് കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു.
കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിലാണ് കുഴിക്കുള്ളിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights: A 5-year-old girl named Anushree died in Mundur, Palakkad., She accidentally fell into a water-filled pillar pit meant for a new house construction., Parents found her after a search and rushed her to the hospital, but she could not be saved., The body has been shifted to the Palakkad District Hospital.