പാലക്കാട് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് സാധനങ്ങൾ മാറ്റാനെത്തിയ ലോറിയിൽ മറ്റൊരു ലോറി ഇടിച്ചുകയറി

കടമ്പഴിപ്പുറം: പാലക്കാട് നിർത്തിയ ലോറിയിൽ മറ്റൊരു ലോറി നിയന്ത്രണംവിട്ട് ഇടിച്ചു കയറി. മുണ്ടൂർ- തൂത സംസ്ഥാനപാതയിൽ അഴിയന്നൂർ പതിനാറാം മൈലിലാണ് അപകടം. മൂന്ന് ലോറികളാണ് അടുത്തടുത്ത് അപകടത്തിൽപ്പെട്ടത്. പതിനാറാം മൈലിനും അഴിയന്നൂരിനും ഇടയിൽ അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് സാധനങ്ങൾ മാറ്റി കയറ്റാൻ ആയി നിർത്തിയ ലോറിയിൽ മറ്റൊരു ലോറി നിയന്ത്രണംവിട്ട് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് അപകടം.
Content Highlights: A major chain collision occurred during the early hours of Tuesday on the Mundur-Thootha State Highway at Azhiyannur, Palakkad, where a speeding lorry rammed into two other stationary trucks.