പദ്മജയ്ക്ക് പിന്നാലെ പദ്മിനിയും; മുൻ കായികതാരം പത്മിനി തോമസ് ബിജെപി വിടുന്നു, ഇന്ന് രാജിനൽകും

തിരുവനന്തപുരം: അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പദ്മിനി തോമസ് ബി.ജെ.പി. വിടുന്നു. ബി.ജെ.പി. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് പാർട്ടി വിടുന്നത്. 2024-ൽ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയ പദ്മിനി, ബി.ജെ.പി. ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ്പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു.
ബി.ജെ.പി.യിലേക്ക് പോയത് തന്റെ എടുത്തുചാട്ടമായിരുന്നെന്നും ആ തീരുമാനത്തിൽ വിഷമമുണ്ടെന്നും പദ്മിനി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കായികരംഗത്തോടുള്ള താത്പര്യം കണ്ടാണ് ബിജെപിയിൽ ചേർന്നതെങ്കിലും കായികരംഗത്തിന് വേണ്ടി ഒന്നുംചെയ്യാൻ പാർട്ടിയിൽ തനിക്ക് അവസരം ലഭിച്ചില്ലെന്നും അവർ പറഞ്ഞു.
Content Highlights: Padmini Thomas decides to leave the BJP due to differences with the state leadership.