രാഷ്ട്രീയം വ്യക്തികൾതമ്മിലുള്ള ഗുസ്തിമത്സരമല്ല,അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും-മന്ത്രി റിയാസ്

കോഴിക്കോട്: രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാഷ്ട്രീയം ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് വ്യക്തികൾ തമ്മിലല്ല എന്നും പി.വി. അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തുമെന്നും റിയാസ് പറഞ്ഞു.
'ആക്ഷേപം കേൾക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വേദന തോന്നുക സ്വാഭാവികമാണ്. എന്നാൽ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വിഷമം ഇല്ല.വൈകാരികതയ്ക്കപ്പുറം ഉയർത്തിപ്പിടിക്കേണ്ടത് ഉയർന്ന രാഷ്ട്രീയ ബോധമാണ്.' മന്ത്രി പറഞ്ഞു.
'ബേപ്പൂരിൽ 85000-ൽ അധികം വോട്ട് നേടും. അവിടുത്തെ ജനങ്ങൾക്ക് എന്നെ അറിയാം എന്റെ പ്രവർത്തനവും അറിയാം.' കഴിഞ്ഞതവണ നേടിയതിനേക്കാൾ വോട്ട് ഇത്തവണ തനിക്ക് ലഭിക്കുമെന്നും റിയാസ് പറഞ്ഞു.
Content Highlights: Politics is defined as a battle of ideologies rather than personal disputes. Riyas maintains a composed stance regarding criticisms from PV Anvar. Confident of increasing the vote margin in Beypore for the 2026 elections. Emphasis on political consciousness over emotional reactions.