പ്രഭാതയോഗത്തില്‍ ഇന്ദു മേനോന്‍; അധിക്ഷേപ കമന്റുമായി പി. മോഹനന്റെ മകന്‍, വിവാദമായതോടെ ഡിലീറ്റ് ചെയ്തു

#സ്വന്തം ലേഖിക
ഇന്ദു മേനോന്‍ പങ്കെടുത്ത പ്രഭാതയോഗത്തിന്റെ ചിത്രം, കെ.ടി. കുഞ്ഞിക്കണ്ണന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത് | Photo Courtesy: https://www.facebook.com/kt.kunhikannan
ഇന്ദു മേനോന്‍ പങ്കെടുത്ത പ്രഭാതയോഗത്തിന്റെ ചിത്രം, കെ.ടി. കുഞ്ഞിക്കണ്ണന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത് | Photo Courtesy: https://www.facebook.com/kt.kunhikannan

കോഴിക്കോട്: നവകേരള സദസ്സിന്റെ പ്രഭാത യോഗത്തില്‍ എഴുത്തുകാരി ഇന്ദു മേനോനെ പങ്കെടുപ്പിച്ചതിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകന്‍ ജൂലിയസ് നിഖിതാസ്. 

ജൂലിയസ് നിഖിതാസ് ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ഇട്ട കമന്റ്

സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ.ടി. കുഞ്ഞിക്കണ്ണന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയായിരുന്നു ജൂലിയസിന്റെ വിവാദപരാമര്‍ശം  ഇന്ദു മേനോന്‍ സവര്‍ണ ബോധമുള്ളയാളാണെന്നായിരുന്നു ജൂലിയസിന്റെ കമന്റ്. 

ജൂലിയസിന്റെ കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി. ശനിയാഴ്ച നടന്ന നവകേരള സദസ് പ്രഭാതയോഗത്തിലാണ് ഇന്ദുമേനോന്‍ പങ്കെടുത്തത്. വിവാദമായതോടെ ജൂലിയസ് കമന്റ് ഡിലീറ്റ് ചെയ്തു


 

Content Highlights: p mohanan son julius nikithas derogatory comment against indu menon participation in prabhatha yogam