‘ഇടതുകൈയിലെ പെരുവിരൽ എഐ സർജറിയിലൂടെ ചേർത്തു’; വ്യാജചിത്രം പ്രചരിപ്പിക്കുന്നതിനെതിരേ പി. ജയരാജൻ

കണ്ണൂർ: അർജുൻ ആയങ്കിക്കൊപ്പം നിൽക്കുന്ന തരത്തിലുള്ള വ്യാജചിത്രം പ്രചരിപ്പിച്ചതിൽ നിയമനടപടി ആരംഭിച്ച് സിപിഎം നേതാവ് പി. ജയരാജൻ. ഗുണ്ടാനേതാവായ അർജുൻ ആയങ്കിയുടെ തോളിൽ കൈയിട്ട് നിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. ഇത് എഐ നിർമിത ചിത്രമാണെന്ന് ചൂണ്ടിക്കാട്ടി പി. ജയരാജൻ ഫെയ്‌സ്ബുക്കിൽ പ്രതികരിച്ചു.
ക്രിമിനലുകൾ വെട്ടിയരിഞ്ഞതാണ് എന്റെ ഇടതുകൈയിലെ പെരുവിരൽ. 27 വർഷം മുൻപ് നഷ്ടമായ തന്റെ ഇടതുകൈയിലെ പെരുവിരൽ എഐ സർജറിയിലൂടെ ചേർത്തുതന്നിട്ടുണ്ടെന്നും ജയരാജൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
പി ജയരാജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
27 വർഷം മുൻപ് ഒരു തിരുവോണ നാളിൽ ആർഎസ്എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞതാണ് എന്റെ ഇടതുകൈയ്യിലെ പെരുവിരൽ. ഇപ്പോൾ ചിലർ AI സർജറിയിലൂടെ നഷ്ടപ്പെട്ട വിരൽ അടക്കം ചേർത്ത് തന്നിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി തുടങ്ങി.
Content Highlights: CPM leader P Jayarajan took legal action over a viral AI-generated fake photo., The fake image falsely showed him with criminal Arjun Ayanki., Jayarajan mocked the AI manipulation on Facebook, recalling the 27-year-old RSS attack where he lost his thumb.