പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് എതിര്‍പ്പില്ലെന്ന് സഭാ പരമാധ്യക്ഷന്‍ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. സഭാ തര്‍ക്കത്തില്‍ നിയമം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.
ഇക്കാര്യത്തില്‍ സമന്വയം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തര്‍ക്കം നിലനില്‍ക്കുന്നിടത്ത് കോടതി വിധി നടപ്പിലാക്കാന്‍ പോലീസ് സഹായിക്കുമെന്ന് കരുതുന്നുവെന്നും കാതോലിക്ക ബാവ പറഞ്ഞു.
പുരുഷന്‍മാരുടെ വിവാഹപ്രായം 21 വയസ്സാണ്. പെണ്‍കുട്ടികള്‍ക്കും 21 ആക്കി ഏകീകരിക്കുന്നതില്‍ സഭയ്ക്ക് എതിര്‍പ്പില്ല. അമേരിക്കയിലും യൂറോപ്പിലുമുള്ള സഭയിലെ കുട്ടികള്‍ 40 വയസ്സായാലും വിവാഹത്തിന് തയ്യാറാകുന്നില്ലെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം ഫലിതരൂപേണ പറഞ്ഞു.
Content Highlights: orthodox diocese supports raising age limit for women`s marriage as 21
Content Highlights: