തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന വാൻ കത്തിനശിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു - VIDEO

#സ്വന്തം ലേഖകന്‍
ഫയര്‍ ഫോഴ്‌സ് തീ അണയ്ക്കുന്നു
ഫയര്‍ ഫോഴ്‌സ് തീ അണയ്ക്കുന്നു

തൃശ്ശൂർ: മണ്ണംപേട്ടയിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.  കേബിൾ ഓപ്പറേറ്ററായ വരാക്കര സ്വദേശി അന്തിക്കാടൻ ലിൻസന്റെ വാനാണ് കത്തി നശിച്ചത്. 

വാനിന്റെ പുറകിൽ നിന്ന് പുക ഉയരുന്നത് കണ്ട ലിൻസൺ വാഹനം നിർത്തി പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീപ്പിടുത്തത്തിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും ഉണ്ടായിരുന്നു. പുതുക്കാട് നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Content Highlights: omni van caught fire at thrissur