എൻ.എസ്.കെ. ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി; ഉത്തരവ് പുറത്തിറങ്ങി

#സ്വന്തം ലേഖകൻ
എൻ.എസ്.കെ. ഉമേഷ് | PHOTO: MATHRUBHUMI
എൻ.എസ്.കെ. ഉമേഷ് | PHOTO: MATHRUBHUMI

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി (ഒ.എസ്.ഡി) നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.

പുതിയ ചുമതലയ്ക്ക് പുറമെ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി) മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും എൻ.എസ്.കെ. ഉമേഷ് വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേക്ക് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നതുവരെ ആ ചുമതലയിലും അദ്ദേഹം തുടരുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ഗവർണറുടെ നിർദേശപ്രകാരം അഡീഷണൽ സെക്രട്ടറി രാജേഷ് ജി.ആർ ആണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

Content Highlights: NSK Umesh appointed as Officer on Special Duty (OSD) to the Chief Minister., Retains additional charge as Managing Director of Kerala Financial Corporation (KFC)., Will continue as Director of General Education until a successor is appointed., Official order issued by the Public Administration Department on May 19.