പശ്ചിമേഷ്യൻ രാജ്യങ്ങളിലെ മലയാളികൾക്കായി നോർക്ക ഹെൽപ്പ്‌ഡെസ്‌ക്

തിരുവനന്തപുരം: പശ്ചിമേഷ്യൻ മേഖലകളിൽ സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേരളീയർക്കായി നോർക്ക റൂട്ട്‌സ് ഹെൽപ്പ്‌ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയർക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെൽപ് ഡെസ്‌ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ)18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും) ഈ നമ്പറുകളിൽ ബന്ധപ്പെടാം. ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും നോർക്ക് റൂട്ട്‌സ് അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ
- +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ)
- 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും)
Content Highlights: NORKA Roots has established a new helpdesk for Keralites., The initiative addresses the rising tensions in the Middle East, particularly between Iran and Israel., Dedicated international and domestic toll-free numbers are provided for assistance., Keralites are advised to follow directives from Indian Embassies and the Ministry of External Affairs.