എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് വീണ് പരിക്ക്; ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

#ന്യൂസ് ഡെസ്ക്
പരിക്കേറ്റ എൻ.കെ. പ്രേമചന്ദ്രൻ എംപി
പരിക്കേറ്റ എൻ.കെ. പ്രേമചന്ദ്രൻ എംപി

കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്കേറ്റു. ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രക്കിടെയാണ് കാൽവഴുതി വീണ് എം.പിക്ക് പരിക്കേറ്റത്. വഴിയോരത്തുള്ള ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങവേയാണ് അദ്ദേഹം കാൽവഴുതി വീണത്. നിലവിൽ ടാൻസാനിയയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള എംപിക്ക് വീഴ്ചയിൽ ഇടതുകൈക്കുഴയ്ക്ക് പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇതേത്തുടർന്ന്, ശസ്ത്രക്രിയയ്ക്കായി വെള്ളിയാഴ്ച രാവിലെ അദ്ദേഹം ഡൽഹിയിൽ എത്തിച്ചേരും.

Content Highlights: RSP leader and Kollam MP NK Premachandran sustained a wrist fracture after slipping while exiting a restroom during an IPU conference trip in Tanzania, requiring surgery in Delhi.