നിതിൻ രാജിന്റെ മരണം: സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ കൗൺസിൽ; 28-ന് ഹർത്താൽ

#ന്യൂസ് ഡെസ്ക്
ആർ.എൽ. നിതിൻരാജ്
ആർ.എൽ. നിതിൻരാജ്

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാനതലത്തിൽ വ്യാപകപ്രക്ഷോഭത്തിനൊരുങ്ങി ആക്ഷൻ കൗൺസിൽ. 28-ാം തീയതി സംസ്ഥാനത്ത് ഹർത്താൽ നടത്തും. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നും കണ്ണൂർ എസ്പി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തെത്തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോളേജിൽ സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കും ജീവനക്കാർക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും വിദ്യാർഥികൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം കടുത്ത ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ വകുപ്പിലെ മുഴുവൻ ജീവനക്കാരും കൂട്ടമായി രാജിവെച്ചിരുന്നു.

Content Highlights: Action Council alleges murder instead of suicide in Nithin Raj's death., State-wide hartal scheduled for the 28th of the current month in 2026., Accusations of case sabotage directed at the Kannur SP., Mass resignation of Anjarakandy Dental College staff following student protests.