നീലഗിരിയിൽ കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്താൽ നിർമിച്ചത്.
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായത്താൽ നിർമിച്ചത്.

ഗൂഡല്ലൂർ: നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ദേവാല മൂന്നാം ബ്ലോക്കിലെ തോട്ടം തൊഴിലാളി ബാലസുബ്രഹ്‌മണ്യൻ (65) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.45-ഓടെയായിരുന്നു സംഭവം.

ഗൂഡല്ലൂർ കരിയ ഷോലയിലെ സ്വകാര്യ തേയിലത്തോട്ടത്തിൽവെച്ചാണ് ആക്രമണം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയവരാണ് ബാലസുബ്രഹ്‌മണ്യനെ കാട്ടാന ചവിട്ടിയത് കണ്ടത്. ഉടൻ പന്തല്ലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

Content Highlights: 65-year-old plantation worker Balasubramanian killed by wild elephant. Incident occurred in a private tea estate in Kariashola, Gudalur. Victim passed away while being transported to Pandalur Taluk Hospital. Authorities alerted following the fatal wildlife encounter.