'ചെമ്പടയ്ക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍'; പിണറായി പങ്കെടുക്കുന്ന വേദിയിൽ ആലപിച്ചേക്കില്ല

തിരുവനന്തപുരം: ഏറെ ചര്‍ച്ചയായ കാരണഭൂതന് വാഴ്ത്തുപാട്ടിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കുന്ന സംഘഗാനം മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലെ വേദിയിൽനിന്ന് ഒഴിവാക്കിയേക്കും. വിവാദമുയർന്ന പശ്ചാത്തലത്തിലാണ് പരിപാടിയിൽ മാറ്റംവരുത്തുന്നത്. എന്നാൽ പാട്ട് മുഖ്യമന്ത്രിക്ക് കേൾക്കാനാവുന്ന തരത്തിൽ അവതരിപ്പിക്കുമെന്ന് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി.ഹണി പ്രതികരിച്ചു. മുഖ്യമന്ത്രി വേദിയിൽ എത്തുന്നതിന് മുമ്പോ ശേഷമോ ആവും പാട്ട് അവതരിപ്പിക്കുക.
വ്യാഴാഴ്ച സി.പി.എം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാര്‍ സംഘഗാനം ആലപിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന പദ്ധതി. ഗാനം വ്യക്തിപൂജയുടെ ഭാഗമാണെന്ന ആരോപണമുയര്‍ന്നതോടെയാണ് ഇതിൽ മാറ്റംവരുത്തുന്നത്.
പുതിയ സംഘഗാനവും വിവാദത്തിലായതോടെ മുഖ്യമന്ത്രി വേദിയില്‍ എത്തും മുന്‍പേ പാടുന്ന വിധം മാറ്റാനാണ് നീക്കം. മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഗാനം ആലപിക്കുന്നത് അനുചിതമാകുമെന്ന എന്ന ആലോചനയിലാണ് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്.
താന്‍ വ്യക്തിപൂജയ്ക്ക് നിന്ന് കൊടുക്കുന്ന ആളല്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍, അധിക്ഷേപങ്ങള്‍ക്കിടയില്‍ കുറച്ച് പുകഴ്ത്തലാകാമെന്നും പാട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം, പാട്ട് പാടരുതെന്ന നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന് വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് വര്‍ഷം മുമ്പ് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ കാരണഭൂതനെന്ന് പറഞ്ഞ് അവതരിപ്പിച്ച മെഗാതിരുവാതിര വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഘഗാനം. 'ചെമ്പടയ്ക്ക് കാവലളാല്, ചെങ്കനല്‍കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായ് സമരധീര സമരധീര സമരധീര സാരഥി പിണറായി വിജയന്..' എന്നു തുടങ്ങുന്ന ഗാനം പുറത്തായതോടെ വലിയ ചര്‍ച്ചയായിരുന്നു.
'മര്ദനങ്ങളേറ്റിടുമ്പോഴും തലകുനിച്ചിടാതെ
കാക്കിയിട്ട കോമരങ്ങളെ ധീരനായ് മറികടുന്നതും
അടിയന്തരാവസ്ഥയില്‍ തച്ചുടച്ച ദേഹവും
ശോണവസ്ത്ര ധാരിയായ് സഭയിലേക്ക വന്നതും
ഇരളടഞ്ഞ പാതയില്‍ ജ്വലിച്ച സൂര്യനായി പിണറായി വിജയന് മാതൃകയായി' എന്നും പാട്ടില്‍ പറയുന്നു.
'രോഗദുരിതകാലവും കാലവര്‍ഷക്കെടുതിയും ആയിരങ്ങളെ കവര്‍ന്ന നാളില്‍ നീ തളര്‍ന്നിടാതെ ജീവനുള്ള നാള്‍വരെ സുരക്ഷിതത്വമേകിടാന്‍ വഴിവിളക്കായി മുന്നില്‍ നിന്നു. വിജയവഴിയിലായ് വിജയവഴിയിലായ് സമരധീരനായകന് പിണറായി വിജയന്..' എന്നിങ്ങനെ പോകുന്നു വരികള്‍.
കഴിഞ്ഞ സമ്മേളനകാലത്ത് അഞ്ഞൂറോളം വനിതകള്‍ അവതരിപ്പിച്ച മെഗാ തിരുവാതിരയിലെ ഗാനവും ചർച്ചയായിരുന്നു. 'ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന് പിണറായി വിജയനെന്ന സഖാവുതന്നെ.. എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്..' എന്നിങ്ങനെയായിരുന്നു അന്നത്തെ പാട്ട്. കേരള സി.എം എന്ന പേരില്‍ കഴിഞ്ഞവര്‍ഷം പിണറായിയെ സ്തുതിച്ച് ഒരു വിഡിയോ ഗാനവുമിറങ്ങിയിരുന്നു.
സംഘഗാനം കേള്‍ക്കാം
Content Highlights: A new song praising Kerala CM Pinarayi Vijayan sparks controversy,