എന്‍സിസി മേധാവി തലസ്ഥാനത്ത്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, കേഡറ്റുകളുമായി സംവദിച്ചു

എന്‍സിസി മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഗുര്‍ബിര്‍പാല്‍ സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ | ഇൻസൈറ്റിൽ എന്‍സിസി കേഡറ്റുകള്‍ ഡയറക്ടര്‍ ജനറലിന് ഗാര്‍ഡ് ഓഫ് ഓണര്‍ നൽകുന്നു
എന്‍സിസി മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഗുര്‍ബിര്‍പാല്‍ സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ | ഇൻസൈറ്റിൽ എന്‍സിസി കേഡറ്റുകള്‍ ഡയറക്ടര്‍ ജനറലിന് ഗാര്‍ഡ് ഓഫ് ഓണര്‍ നൽകുന്നു

തിരുവനന്തപുരം: അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി നാഷണല്‍ കേഡറ്റ് കോപ്‌സ് (എന്‍സിസി) മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഗുര്‍ബിര്‍പാല്‍ സിംഗ് കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം തിരുവനന്തപുരം എന്‍സിസി ഡയറക്ടറേറ്റ് (കേരള ആന്‍ഡ് ലക്ഷദ്വീപ്) സന്ദര്‍ശിച്ചു.

പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചല്‍ സ്റ്റേഡിയത്തില്‍ എന്‍സിസി കേഡറ്റുകള്‍ ഡയറക്ടര്‍ ജനറലിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് കരിയപ്പ ഓഡിറ്റോറിയത്തില്‍ മിലിട്ടറി ഓഫീസര്‍മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍, സ്റ്റാഫ്, അസോസിയേറ്റ് എന്‍സിസി ഓഫീസര്‍മാര്‍, മൂന്ന് വിഭാഗങ്ങളിലെയും (കരസേന, നാവികസേന, വ്യോമസേന) എന്‍സിസി കേഡറ്റുകള്‍ എന്നിവരെ അഭിസംബോധന ചെയ്തു. 

ഓഫീസര്‍മാരും കേഡറ്റുകളുമായും ആശയവിനിമയം നടത്തുകയും കേഡറ്റുകള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള പരിശീലനവും പ്രചോദനവും നല്‍കിയ തിരുവനന്തപുരം എന്‍സിസി ഗ്രൂപ്പിനെ അഭിനന്ദിക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി മികച്ച കേഡറ്റുകള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. 

Content Highlights: ncc director general gurbirpal singh visits kerala 2025