നവകേരളസദസ്സിൽ സ്വീകരിക്കാനെത്തിയ NCC കേഡറ്റിന്റെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽത്തട്ടി| Video

കൊണ്ടോട്ടിയിൽ നടന്ന നവകേരളസദസ്സിന്റെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്നതിനിടെ വിദ്യാർത്ഥിയുടെ കൈ അദ്ദേഹത്തിന്റെ കണ്ണടയിൽ കൊണ്ടതിനെ തുടർന്ന് കണ്ണ് തടവുന്നു. കണ്ണിനു പരിക്കുപറ്റിയോ എന്നന്വേഷിക്കുന്ന മുൻ മന്ത്രി ടി.കെ. ഹംസ, മുഖ്യമന്ത്രി പിണറായി വിജയനെ സല്യൂട്ട് ചെയ്ത് സ്വീകരിക്കുന്ന എൻ.സി.സി. കാഡറ്റ്  | ഫോട്ടോ: അജിത് ശങ്കരൻ/ മാതൃഭൂമി

മഞ്ചേരി: നവകേരള സദസ്സിൽ മന്ത്രിമാരെ സ്വീകരിക്കാനെത്തിയ എൻ.സി.സി. കാഡറ്റിന്റെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽത്തട്ടി. മന്ത്രിമാർക്ക് പുസ്തകം കൈമാറി മടങ്ങുന്നതിനിടെ ഏണീറ്റുനിൽക്കുകയായിരുന്ന മുഖ്യമന്ത്രിക്ക് കാഡറ്റ് ആദ്യം സല്യൂട്ട് നൽകി. കൈകൊടുത്ത ശേഷം മാർച്ച്‌ചെയ്ത് മുന്നോട്ടുപോകുമ്പോഴാണ് ഇടതുകൈ ശക്തമായി മുഖ്യമന്ത്രിയുടെ കണ്ണിൽതട്ടിയത്.

കുട്ടിയും സമീപത്തിരിക്കുകയായിരുന്ന അഡ്വ. ടി.കെ. ഹംസയും മന്ത്രി വി. അബ്ദുറഹ്‌മാനും ഉടൻ മുഖ്യമന്ത്രിയെ ആശ്വസിപ്പിക്കാനെത്തി. കണ്ണട ഊരിയ മുഖ്യമന്ത്രി കുറച്ചുനേരത്തേക്ക് അസ്വസ്ഥനായി. പിന്നീട് കസേരയിൽ ഇരുന്ന് തൂവാലകൊണ്ട് കണ്ണ് തടവിക്കൊണ്ടിരുന്നു.

കണ്ണിന് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പിന്നീട് പ്രസംഗിക്കാൻ എണീറ്റത്.

Content Highlights: ncc cadet cm pinarayi vijayan specs malappuram nava kerala sadas