NSS ബജറ്റ് സമ്മേളനത്തിന് തുടക്കം; മന്ത്രി കെ.ബി. ഗണേഷ് കുമാറും പെരുന്നയിൽ

ചങ്ങനാശ്ശേരി: നായർ സർവീസ് സൊസൈറ്റിയുടെ (എൻ.എസ്.എസ്) ബജറ്റ് സമ്മേളനം ആരംഭിച്ചു. 2024-25 സാമ്പത്തിക വർഷത്തെ ബജറ്റും 2023-24 വർഷത്തെ ഭരണറിപ്പോർട്ടും പാസാക്കുന്നതിനുള്ള വലിയ സമ്മേളനമാണ് നടക്കുന്നത്. ചങ്ങനാശ്ശേരി പെരുന്നയിലുള്ള എൻ.എസ്.എസ്. ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തിൽ നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ എൻ.എസ്.എസ്. പ്രസിഡന്റ് ഡോ. എം. ശശികുമാറാണ് അധ്യക്ഷത വഹിക്കുന്നത്.
ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ബജറ്റ് അവതരിപ്പിക്കും. മന്നം സമാധിയിലെ പുഷ്പാർച്ചനയ്ക്കുശേഷമാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിൽ സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രിയും കേരളാ കോൺഗ്രസ് (ബി) നേതാവുമായ കെ.ബി. ഗണേഷ് കുമാറും എത്തിയിട്ടുണ്ട്.
Content Highlights: Nair Service Society (NSS) annual budget meeting begins transport minister KB Ganesh Kumar present