‘പറഞ്ഞത് നാക്കുപിഴ, സരിൻതന്നെ തിരുത്തിയിട്ടുണ്ട്, ആരും കുതിരകയറേണ്ട’; വിവാദ പരാമർശത്തിൽ എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സി.ജെ.പി.ക്കു പിന്നിൽ ബി.ജെ.പി.യാണെന്ന പി. സരിന്റെ പരാമർശം നാക്കുപിഴയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരാമർശം സരിൻതന്നെ തിരുത്തിയിട്ടുണ്ട്. അദ്ദേഹത്തിനുമേലെ ആരും കുതിര കയറേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പറ്റിയ അബദ്ധം ചൂണ്ടിക്കാട്ടി അദ്ദേഹംതന്നെ തിരുത്തിയിട്ടുണ്ട്. നാക്കുപിഴയായി കണ്ടാൽ മതി. സരിന്റെ മേലെ വല്ലാതെ കുതിര കയറേണ്ട. പറ്റിയ അബദ്ധം സരിൻതന്നെ പറഞ്ഞു. ഇന്നലെത്തന്നെ എന്നെ വിളിച്ചു സംസാരിച്ചു. ഇന്ന് പോസ്റ്റും ഇട്ടു, എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഡൽഹിയിൽവെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ പി. സരിൻ നടത്തിയ പരാമർശം ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ തന്റെ പരാമർശം നാക്കുപിഴയാണെന്നും അത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും ചൂണ്ടിക്കാട്ടി ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
Content Highlights: MV Govindan clarifies P Sarin's CJP-BJP remark was a slip of the tongue., Sarin has already corrected the statement himself., Govindan stated that no one needs to overly criticize Sarin over the incident.