മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടം
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഴിമുഖത്ത് വള്ളം തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരും രക്ഷപ്പെട്ടു. അഭിജിത്, അഭി, ശ്യാം എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം നടന്നത്. എല്ലാവരും നീന്തി രക്ഷപ്പെട്ടു. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള നിത്യസഹായ മാതാ എന്ന വള്ളമാണ് മറിഞ്ഞത്. മറിഞ്ഞ വള്ളം പിന്നീട് ഹാർബറിലേക്ക് മാറ്റി.

Content Highlights: Three fishermen rescued after their boat capsized near Muthalapozhi harbor.