മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞു: രണ്ടുപേരെ കാണാതായി; കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ സംഘർഷം

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളായ ശ്രീജിത്ത് (28), ശ്രീമോൻ (25) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രിയോടെ കാണാതായത്. അപകടത്തിൽപ്പെട്ട വള്ളം അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതാണ്. അപകടസമയത്ത് വള്ളത്തിൽ നാലുപേരുണ്ടായിരുന്നു.

രക്ഷാപ്രവർത്തനം വേണ്ട രീതിയിൽ നടത്തിയില്ലെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. സംഭവത്തിൽ കാണാതായവരുടെ ബന്ധുക്കൾ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. പ്രതിഷേധക്കാരും പോലീസുകാരുമായി സ്റ്റേഷനിൽ വാക്കേറ്റമുണ്ടായി.

വിഴിഞ്ഞത്തും ശംഖുമുഖത്തും ശക്തമായ തിരയിൽപ്പെട്ട് ബോട്ട് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. വിഴിഞ്ഞത്തുനിന്ന് പോയ രണ്ടു ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്.

Content Highlights: Two individuals (Sreejith and Sremon) missing following a boat capsize at Muthalapozhi., Four people were aboard the carrier vessel at the time of the incident., Relatives and locals protested at the Coastal Police Station citing inadequate rescue efforts., Similar boat accidents reported recently in Vizhinjam and Shangumugham.