സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ബി.ജെ.പിയില്‍ ചേര്‍ന്നു

മോഹന്‍ സിതാര, അംഗത്വം സ്വീകരിക്കല്‍ ചടങ്ങില്‍നിന്ന് | Photo: Mathrubhumi, Special arrangement
മോഹന്‍ സിതാര, അംഗത്വം സ്വീകരിക്കല്‍ ചടങ്ങില്‍നിന്ന് | Photo: Mathrubhumi, Special arrangement

തൃശ്ശൂര്‍: പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാറില്‍നിന്ന് അദ്ദേഹം മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. ബി.ജെ.പിയുടെ ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചാണ് മോഹന്‍ സിത്താരയ്ക്ക് അംഗത്വം നല്‍കിയത്. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന്‍, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: music director mohan sithara joins bjp