മാതൃഭൂമിയുടെ മുഖപ്രസംഗത്തിന് നന്ദി അറിയിച്ച് മുനവറലി ശിഹാബ് തങ്ങള്‍

-
-

കോഴിക്കോട്: മാതൃഭൂമി പത്രത്തിന്റെ മുഖപ്രസംഗത്തിന് നന്ദി അര്‍പ്പിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുനവറലി ശിഹാബ് തങ്ങള്‍. പരിസ്ഥിതി ദിനത്തെയും മത വിദ്വേഷം പരക്കുന്ന സാഹചര്യങ്ങളേയും കൂട്ടിയിണക്കിയ 'വെറുപ്പിന്റെ സ്വരം ഉയര്‍ത്തരുത്' എന്നാവശ്യപ്പെടുന്ന മുഖപ്രസംഗവുമായാണ് ഇന്നത്തെ മാതൃഭൂമി ദിനപത്രം പുറത്തിറങ്ങിയത്. 

മാതൃഭൂമി എഡിറ്റോറിയല്‍ വായിക്കാം, കേള്‍ക്കാം

ലോകം ഒരുപാടൊരുപാട് മുന്നിലേക്ക് കുതിച്ചിട്ടും ചിലരുടെ മനസ്സ് പിന്നിലേക്കുതന്നെ പോയ്ക്കൊണ്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന മുഖപ്രസംഗത്തെ അതേപടി പങ്കുവെക്കുകയാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയ്തിരിക്കുന്നത്.

Content Highlights: Munavvar Ali Shihab Thangal thanked Mathrubhumi daily for editorial

Content Highlights: