മുന്‍ എംഎല്‍എ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

മലപ്പുറം: മുസ്‌ലിംലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എയുമായ കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു മുഹമ്മദുണ്ണി ഹാജി.എംഎസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തേക്കുള്ള പ്രവേശനം. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ: ആയിശ.
Content Highlights: Muhammadunni Haji passes away former kondotty mla