എം.എസ്.എസ്. വികസനരേഖ കൈമാറി

കോഴിക്കോട്: നടക്കാനിരിക്കുന്ന എം.എസ്.എസ്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സൗത്ത് മണ്ഡലത്തിലെ ചക്കുംകടവ്, പന്നിയങ്കര, തിരുവണ്ണൂർ, മാങ്കാവ്, കിണാശ്ശേരി, കുറ്റിച്ചിറ യൂണിറ്റുകൾ ചേർന്ന് തയ്യാറാക്കിയ വികസനരേഖ ഫൈസൽ ബാബു എം.എൽ.എക്ക് ജില്ലാ ജോ. സെക്രട്ടറി എം.എം. യഹിയ കൈമാറി. എം.എസ്.എസ്. സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹീം ഉദ്ഘാടനംചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. അബ്ദുൾ റഷീദ് അധ്യക്ഷനായി.
മെന്റൽ ഹെൽത്ത് റിവ്യൂബോർഡ് ചെയർപേഴ്‌സണായി നിയമിതനായ റിട്ട. ജില്ലാ ജഡ്ജി എ. ഹാരിസിന് ഉപഹാരം നൽകി ആദരിച്ചു.
പന്നിയങ്കര എം.എസ്.എസ്. പ്രസിഡന്റ് പാലക്കണ്ടി മുഹമ്മദ്, മാങ്കാവ് പ്രസിഡന്റ് ഡോ. ഉത്താൻ കോയ, കുറ്റിച്ചിറ സെക്രട്ടറി കെ.എം. റാഷിദ് അഹമ്മദ്, തിരുവണ്ണൂർ പ്രസിഡന്റ് പി.കെ. മുഹമ്മദ്, കിണാശ്ശേരി എം.എസ്.എസ്. സെക്രട്ടറി ആലിക്കോയ, എം. അവറാൻകോയ, ചക്കുംകടവ് സെക്രട്ടറി സി.പി.എം. സഈദ് അഹമ്മദ്, പന്നിയങ്കര സെക്രട്ടറി എ. മുഹമ്മദ് ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
Content Highlights: MSS South constituency units prepared a comprehensive development document., Document handed over to Faisal Babu MLA by district joint secretary M.M. Yahhiya., Event inaugurated by MSS state secretary P.P. Abdurahim., Retired district judge A. Harris honored during the event.