ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച സംഭവം: പി.വി. അൻവറിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പി.വി. അന്‍വര്‍(ഫയല്‍ചിത്രം, ഇടത്ത്) പി.വി. അന്‍വറിന്റെ വീടിന് മുന്നില്‍ നിലയുറപ്പിച്ച പോലീസ് സംഘം(വലത്ത്)
പി.വി. അന്‍വര്‍(ഫയല്‍ചിത്രം, ഇടത്ത്) പി.വി. അന്‍വറിന്റെ വീടിന് മുന്നില്‍ നിലയുറപ്പിച്ച പോലീസ് സംഘം(വലത്ത്)

നിലമ്പൂര്‍: എം.എല്‍.എ. പി.വി. അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പി.വി. അന്‍വര്‍ എം.എല്‍.എ. ഉള്‍പ്പെടെ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെയാണ് കേസ്. പി.വി. അന്‍വര്‍ ഒന്നാംപ്രതിയാണ്. പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ട്.

പി.വി. അന്‍വറിനെ അറസ്റ്റുചെയ്യാന്‍ പോലീസ് നീക്കമുണ്ടെന്നാണ് വിവരം. എം.എല്‍.എയുടെ വീടിന് മുന്നില്‍ വന്‍പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വീടനകത്ത് കയറി എം.എല്‍.എയുമായി സംസാരിക്കുകയാണ്.

ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എ. യുടെ നേതൃത്വത്തില്‍ അടച്ചിട്ട നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പോലീസിന്റെ നടപടി.

Content Highlights: P.V. Anvar and 11 others booked for damaging Nilambur forest office