വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി

പാലക്കാട്: വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ ഷൊർണൂർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കർണാടകയിൽ കണ്ടെത്തി. കർണാടകയിലെ ചാമരാജ് നഗറിൽ ഒരു ഫാം ഹൗസിൽ താമസിക്കുകയായിരുന്നു ഇവർ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുടുംബത്തെ കണ്ടെത്താനായത്.
ഏകദേശം 300-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കുടുംബം ചാമരാജ് നഗറിലുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. മൈസൂരിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയാണിത്. ബിസിനസുമായി ബന്ധപ്പെട്ട 36 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയാണ് ഇവരെ നാടുവിടാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ഇവരിൽ നിന്ന് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മൊഴിയെടുത്ത ശേഷം ഇന്ന് തന്നെ കുടുംബവുമായി പോലീസ് സംഘം കേരളത്തിലേക്ക് മടങ്ങും.
Content Highlights: A missing three-member family from Vaniyamkulam was located in Chamarajanagar, Karnataka., Police utilized over 300 CCTV footages to trace the family's location., Initial investigations suggest the family left due to business debts exceeding 36 lakh rupees., The Shornur police special investigation team is currently bringing the family back to Kerala.